Kerala

കേരളത്തിന്‍റെ സ്വന്തം കുപ്പിവെള്ളം ഇനി റെയില്‍വേ സ്റ്റേഷനിലും

“Manju”

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം കുപ്പിവെള്ളമായ ഹില്ലി അക്വ ഇനി കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാകും. ലിറ്ററിന് 15 രൂപയായിരിക്കും വില. ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാട്രെക്ചര്‍ ഡെപലമെന്‍റ് കോര്‍പ്പറേഷന് (കെ െഎ െഎ ഡിസി)കീഴിലാണ് ഹില്ലിയുടെ അക്വയുടെ പ്രവര്‍ത്തനം.

കുപ്പിവെള്ള വിതരണത്തിന് കെ െഎ െഎ ഡിസിയും റെയില്‍വേയും ഡിസംബര്‍ 24 ന് ആറുമാസത്തേക്ക് കരാര്‍ ഒപ്പിട്ടിരുന്നു. ചൊവ്വാഴ്ച പാലക്കാട് ഡിവിഷനില്‍ 15,600 ഹില്ലി അക്വ ബോട്ടിലുകള്‍ എത്തിച്ചു. റേഷന്‍ കടകള്‍ വഴിയും ഹില്ലി അക്വ വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഒരു ലിറ്ററിന് 10 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഒരു വര്‍ഷത്തിനകം 20 കോടിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് അരുവിക്കരയിലും ഇടുക്കി മലങ്കരയിലെ ഡാമിനോട് അനുബന്ധിച്ചുമാണ് പ്ലാന്‍റുകള്‍. ഒരു ലിറ്റര്‍, അരലിറ്റര്‍ 20 ലിറ്റര്‍ ബബിള്‍ ജാറുകളിലും ലഭ്യമാണ്.

Related Articles

Back to top button