IndiaLatest

കെമിക്കല്‍ ഫാക്ടറിയില്‍ വൻ തീപിടിത്തം

“Manju”

മുംബൈ: നവി മുംബൈയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വൻ തീപിടിത്തം. പാവനെ മഹാരാഷ്‌ട്ര ഇൻഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത കറുത്ത പുകകൊണ്ട് പ്രദേശം മൂടിയിരിക്കുകയാണ്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാസവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം
രാവിലെ ഏഴരയോടെയാണ് തീ ശ്രദ്ധയില്‍പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്നയുടൻ തൊഴിലാളികള്‍ കമ്പനിയില്‍ നിന്ന് ഇറങ്ങിയോടിയതായും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഏതാനും ദിവസം മുമ്പ തലോജയിലെ ഒരു കെമിക്കല്‍ കമ്പനിയിലും സമാനമായ രീതിയില്‍ തീപടര്‍ന്നിരുന്നു.

Related Articles

Check Also
Close
Back to top button