IndiaLatest

ജ്യോഷ് എഞ്ചിനീയേഴ്സില്‍ ഗുരുസ്ഥാനീയയ്ക്ക് സ്വീകരണം

“Manju”

ചെന്നൈ : തീര്‍ത്ഥയാത്ര വേളയില്‍ അമ്പത്തൂരിലെ സിഡ്കോ ഇന്‍ഡ്സ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്തിച്ചേര്‍ന്ന ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിക്ക് ജ്യോഷ് എഞ്ചിനീയേഴ്സില്‍ ഊഷ്മളമായ സ്വീകരണം.

ഫാക്ടറി ഉടമ ജ്യോതി മഖ്‌വാനയും സ്റ്റാഫംഗങ്ങളും ചേര്‍ന്നാണ് ഗുരുസ്ഥാനീയയെ സ്വീകരിച്ചത്. പതിനഞ്ച് മിനിറ്റോളം ഫാക്ടറിയില്‍ ചെലവഴിച്ച ശിഷ്യപൂജിതയും തീര്‍ത്ഥയാത്ര സംഘവും പ്രവര്‍ത്തനങ്ങള്‍ നോക്കി കണ്ടു. ജീവനക്കാര്‍ക്കൊപ്പം സന്തോഷം പങ്കിടുകയും ഫോട്ടോ  എടുക്കുകയും ചെയ്ത ശേഷം യാത്രാ സംഘം ചെയ്യൂരിലേക്ക് പുറപ്പെട്ടു.

 

ആശ്രമത്തിലെത്തുന്ന ഗുരുസ്ഥാനീയയ്ക്ക് ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ ഗുരുഭക്തർ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് ആയിരകണക്കിന് ഗുരുഭക്തരും നാട്ടുകാരും തങ്ങളുടെ നാട്ടില്‍ ആദ്യമായി എത്തുന്ന ഗുരുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

Related Articles

Back to top button