Uncategorized

ചൈനയുടെ സൈനിക സഹായം അഭ്യര്‍ത്ഥിച്ച്‌ റഷ്യ

“Manju”

യുക്രൈനെതിരായ യുദ്ധത്തിന്റെ ചൈനയുടെ സൈനിക സഹായം അഭ്യര്‍ത്ഥിച്ച്‌ റഷ്യ.എന്നാല്‍, റഷ്യയെ സഹായിക്കാന്‍ ചൈന തയ്യാറാകുമോ എന്നത് സംബന്ധിച്ച സൂചനകളൊന്നുമില്ലെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെന്‍ഗ്യു പറഞ്ഞു. അതിനേക്കുറിച്ച്‌ അറിവില്ലെന്നാണ് സൈനിക സഹായത്തിനായുള്ള റഷ്യയുടെ അഭ്യര്‍ത്ഥന സംബന്ധിച്ച ചോദ്യത്തോട് പെന്‍ഗ്യു പ്രതികരിച്ചത്.

അതേസമയം റഷ്യ വൈകാതെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി . റഷ്യക്ക് എതിരെ പ്രതിരോധം ശക്തമാക്കണമെന്നും ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഏക വഴി യുക്രൈനുമേല്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണെന്നും സെലന്‍സ്കി പറഞ്ഞു.

Related Articles

Back to top button