Uncategorized

എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു

“Manju”

എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബ്രഹ്മപുരം  തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കളക്ടര്‍ പറഞ്ഞു. ബ്രഹ്മപുരത്ത് മുന്‍കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു ജില്ലകളിലെ കളക്ടർമാരെയാണ് സർക്കാർ ബുധനാഴ്ച സ്ഥലം മാറ്റിയത്. തൃശൂർ കളക്ടറായി  ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും ആലപ്പുഴ കളക്ടർ വിആർ കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി. വയനാട് കളക്ടർ എ ഗീതയാണ് പുതിയ കോഴിക്കോട് കളക്ടർ. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാണ് എറണാകുളത്ത് ചുമതലയേറ്റെടുത്ത എൻ.എസ്‌.കെ ഉമേഷ്. 2022 ജൂലൈ 27നാണ് രേണുരാജ് എറണാകുളം കളക്ടറായി ചുമതലയേറ്റെടുത്തത്.

Related Articles

Back to top button