IndiaLatest

ദേശീയ യുവജനോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

മുംബൈ: 27-മത് ദേശീയ യുവജനോത്സവം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ 161- മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ദേശീയ യുവജനോത്സവം സംഘടിപ്പിക്കുന്നത്. നാസിക്കിലെ തപോവൻ ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

അടിമത്വത്തിന്റെ നാളുകളില്‍ ഇന്ത്യയെ പുതു ഊര്‍ജ്ജം കൊണ്ട് നിറച്ച മഹാനായ മനുഷ്യനായി ഈ ദിനം സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ യുവശക്തിയുടെ ദിനമാണ് ഇന്ന്. യുവശക്തിയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷിക ദിനഘോഷങ്ങളില്‍ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗം യുവജനങ്ങളുടെ ശാക്തീകരണവും സമഗ്രമായ നവീകരണവും ലക്ഷ്യമിട്ടാണ് യുവജനകാര്യ വകുപ്പ് ദേശീയ യുവജനദിനം ആഘോഷിക്കുന്നത്. മഹാരാഷ്‌ട്രയിലെ ക്ഷേത്ര നഗരമായ നാസിക്കില്‍ ജനുവരി 12 മുതല്‍ 16 വരെയാണ് അഞ്ച് ദിവസമാണ് യുവജനോത്സവം നടക്കുന്നത്. 28 സംസ്ഥാനങ്ങളില്‍ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം 8000 പേര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

Related Articles

Back to top button