KeralaLatest

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 112 സ്വകാര്യ സ്പെഷ്യല്‍ ബസുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ മറികടന്ന്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സ്വകാര്യബസുകളുടെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ തകൃതി. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കു വേണ്ടി കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുമ്പോഴാണ്, വിവിധ ജില്ലകളിലായി 112 സ്വകാര്യ ബസുകളുടെ അനധികൃത സര്‍വീസ്.

ജീവനക്കാര്‍ക്ക് മാത്രമായി നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളിലേതിനെക്കാള്‍ കൂടിയ നിരക്കാണ് സ്വകാര്യബസുകള്‍ ഈടാക്കുന്നത്. ജീവനക്കാരുടെ കൂട്ടത്തിലുള്ള ചിലരെ സ്വാധീനിച്ചാണ് സര്‍വീസ് നേടിയെടുക്കുന്നത്. സഹായിക്കുന്നവര്‍ക്ക് സൗജന്യയാത്ര. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് യാത്രക്കാരെ സംഘടിപ്പിക്കുന്നത്. നിയമവിരുദ്ധ സമാന്തര സര്‍വീസുകള്‍ നടന്നിട്ടും, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിഞ്ഞ ഭാവമില്ല .കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ കൃത്യമല്ലാത്തതിനാലാണ് സ്വകാര്യബസുകളെ ആശ്രയിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

Related Articles

Back to top button