InternationalLatest
യാത്രയയപ്പ് നല്കി
മക്ക: സൗദി ആരോഗ്യമന്ത്രാലയത്തില്‍ 10 വര്‍ഷത്തെ സേവനത്തിനുശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മക്ക ഒ.ഐ.സി.സി മെഡിക്കല്‍ വിങ് കോഓഡിനേറ്റര്‍ അനീഷ ആരിഫിന് മക്ക സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്കി. ഹറമില്‍ ക്രയിന്‍ തകര്‍ന്നുവീണപ്പോഴും മിനായിലെ ദുരന്തസമയത്തും മക്ക ശീശാ ആശുപത്രി കേന്ദ്രീകരിച്ച് ഒ.ഐ.സി.സിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതില്‍ അനീഷയുടെ പങ്ക് പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അനുസ്മരിച്ചു.