InternationalLatest

പരിഹസിച്ചവരുടെ മുന്നില്‍ വാല്‍ മറച്ചുവെക്കാതെ കൗമാരക്കാരന്‍

“Manju”

കാഠ്മണ്ഡു: വാലാണെന്ന് പറഞ്ഞ് പലരും കളിയാക്കുമ്പോള്‍ ആദ്യം ലജ്ജയായിരുന്നു കാഠ്മണ്ഡുക്കാരനായ 16-വയസ്സുള്ള ദേശാന്ത് അധികാരിക്ക് .

70 സെന്റിമീറ്റര്‍ നീളമുള്ള മുടിയാണ് വാലിന്റെ രൂപത്തില്‍ ദേശാന്തിനുള്ളത്. നട്ടെല്ലിന് അടിയില്‍ നിന്ന് ആരംഭിക്കുന്ന ഈ മുടിയുടെ നീളം കണ്ട് പലരും ദേശാന്തിന് വാലാണെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. അതിനാല്‍ അത് മറച്ചുവെച്ചായിരുന്നു ദേശാന്ത് ജീവിച്ചിരുന്നത്. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുമ്ബ് പരിചയപ്പെട്ട ഒരു വ്യക്തി ദേശാന്തിനെ ഹനുമാന്‍ സ്വാമിയോട് ഉപമിച്ചുവെന്നും അതിന് ശേഷം തനിക്ക് അതുവരെ തോന്നിയിരുന്ന ലജ്ജയെല്ലാം മാറുകയായിരുന്നുവെന്നും ദേശാന്ത് പറഞ്ഞു.
ദേശാന്തിന്റെ നട്ടെല്ലിന് അടിഭാഗത്ത് നിന്നും നീളത്തിലുള്ള മുടി വളരുന്നത് കണ്ട് ആശങ്കയിലായ മാതാപിതാക്കള്‍ അവനെ നിരവധി ഡോക്ടര്‍മാരെ കാണിച്ചിരുന്നു. നേപ്പാളിലെ ഒട്ടുമിക്ക ആശുപത്രിയിലും ചികിത്സ തേടിയതിന് ശേഷം വിദേശത്തും ചികിത്സയ്‌ക്കായി അവര്‍ പോയി. എന്നട്ടും മുടി വളര്‍ച്ച തടയുന്നതിന് പരിഹാരം ലഭിച്ചില്ല. ആദ്യമൊക്കെ വളരെ വിഷാദവും ആശങ്കയും തോന്നിയെങ്കിലും പിന്നീട് ദേശാന്തിന് മാത്രം ലഭിച്ച സവിശേഷതയായാണ് ഈ വാലിനെ അവര്‍ നോക്കിക്കണ്ടത്.
ഒരിക്കല്‍ ടിക്ക്‌ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ദേശാന്തും അവന്റെ ‘വാലും’ വൈറലാകുന്നത്. വാലുള്ള പയ്യനെന്ന് എല്ലാവരും വിശേഷിപ്പിച്ചുവെന്നും അതില്‍ സന്തോഷം മാത്രമാണ് തോന്നിയതെന്നും ദേശാന്ത് പറയുന്നു. ഇപ്പോള്‍ വാല്‍ രൂപത്തിലുള്ള മുടി മുറിച്ചുകളയാന്‍ ദേശാന്ത് ശ്രമിക്കാറില്ല. മറ്റുള്ളവരില്‍ നിന്ന് മറയ്‌ക്കാറുമില്ല. താന്‍ വളരെ സംതൃപ്തനാണെന്നും തനിക്ക് മാത്രമുള്ള ഈ സവിശേഷതയില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും ദേശാന്ത് പറയുന്നു.

Related Articles

Back to top button