KeralaLatest

ആവേശമായി തൊടുപുഴയിൽ മറൈൻ എക്സ്പോ

“Manju”

തൊടുപുഴ∙ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശത്തിരയിലാഴ്ത്തി തൊടുപുഴയിൽ മറൈൻ എക്സ്പോ. കോലാനി വെങ്ങല്ലൂർ ബൈപാസിൽ പുളിമൂട്ടിൽ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള മറൈൻ എക്സ്പോയിലെ ആഴക്കടലിലെ വിസ്മയ കാഴ്ചകൾ ഏവരെയും അമ്പരിപ്പിക്കുന്നു. 200 അടി നീളമുള്ള ടണൽ ഗ്ലാസ് അക്വേറിയങ്ങളാണ് പ്രദർശനത്തിലെ മുഖ്യആകർഷണം. അക്വേറിയങ്ങൾക്കും അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിനും പുറമേ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്യാധുനികവും അതീവ സുരക്ഷിതവുമായ അമ്യൂസ്മെന്റ് പാർക്കും ഉത്തരേന്ത്യൻ, അറബിക് രുചി വൈവിധ്യങ്ങൾ നിറയുന്ന അതിവിശാലമായ ഫുഡ് ഫെസ്റ്റും അക്വാഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അതിവിരളമായ അരാപൈമ, രാത്രിയിൽ മനുഷ്യന്റെ ശബ്ദത്തിൽ കരയുന്ന റെട്ടെയിൽ ക്യാറ്റ് ഫിഷ്, അലിഗെറ്റർ ഗാർ, മനുഷ്യനെ പോലും ഭക്ഷിക്കുന്ന ക്രൂരസ്വഭാവമുള്ള പിരാന, കടൽമത്സ്യങ്ങളായ ബട്ടർഫ്ലൈ, ബാറ്റ് ഫിഷ്, സ്റ്റാർഫിഷ്, ഹണിമൂൺഫിഷ്, കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന പുലിവാക, വിവിധ വർണങ്ങളിലുള്ള സ്റ്റിങ്ഗ്രേ, കൂട്ടമായി മാത്രം വസിക്കുന്ന ടിൻഫോയിൽ ബാർബ്, വിഡോ ടെട്രാസ്, വെജിറ്റേറിയൻ മത്സ്യങ്ങളായ ജയിന്റ് ഗൗരാമി, മത്സ്യങ്ങളിൽ സുന്ദരിയായ മുസ് കേരള ഫിഷ് തുടങ്ങി അഞ്ഞൂറിലേറെ സ്വദേശി-വിദേശി മത്സ്യങ്ങളെയാണ് കൈയെത്തും ദൂരത്ത് നേരിൽ കാണാൻ സാധിക്കുന്നത്. പ്രദർശനം ദിവസേന പകൽ 4 മുതൽ 9.30 വരെ. 28ന് സമാപിക്കും

Related Articles

Back to top button