KeralaLatestMalappuram

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തിളക്കത്തിൽ ചങ്ങരംകുളം വനിതാ സീനിയര്‍ പോലീസ് ഓഫീസര്‍ റുബീന

“Manju”

പി.വി.എസ്

മലപ്പുറം: മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടികയില്‍ ഇടം നേടി ചങ്ങരംകുളത്തെ സീനിയര്‍ വനിതാ പോലീസ് ഓഫീസര്‍ റുബീനയും. ചങ്ങരംകുളം വളയംകുളത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന റുബീന ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് ഒരു മാസം മുമ്പാണ് പൊന്നാനി കോസ്റ്റല്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറിയത്. മലപ്പുറം ജില്ലയില്‍ നിന്ന് റുബീനയെ കൂടാതെ തിരൂര്‍ സിഐ ഫര്‍ഷാദ്,തിരൂര്‍ മുന്‍ ഡിവൈഎസ്പി ബിജു ബാസ്കര്‍,ഡിവൈഎസ്പി ഉല്ലാസ്, കുറ്റിപ്പുറം എസ്ഐ വാസുണ്ണി എന്നിവരും വിശിഷ്ട സേവനത്തിന് ഉള്ള മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹരായിട്ടുണ്ട്.

Related Articles

Back to top button