LatestThiruvananthapuram

10, 12 പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

“Manju”

തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ക്ക് നിശ്ചയിച്ച ചോദ്യഘടനയില്‍ മാറ്റം വരുത്തില്ലെന്ന് ആവര്‍ത്തിച്ച്‌ വിദ്യാഭ്യാസ വകുപ്പ്. ഫോക്കസ് ഏരിയയില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത പോകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ന്യായീകരിക്കുന്നത്. കൊവിഡ് മൂലം കൃത്യമായി ക്ലാസ് നടക്കാതിരിക്കുമ്പോഴും ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങള്‍ കുറച്ചതാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ആശങ്ക ഉണ്ടാക്കുന്നത്.

അതേസമയം, ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറയുന്നു. ‘പലയിടത്തും മോഡല്‍ പരീക്ഷ നടക്കുമ്പോഴാണ്, ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന്  പറയുന്നത്.  ഫോക്കസ് ഏരിയ മാറ്റം വിദ്യാര്‍ത്ഥികളില്‍ ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുകയാണ്. സര്‍ക്കാര്‍ ഇതിന് അടിയന്തരപരിഹാരം കാണണം’, അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്നായിരുന്നു. ഇത്തവണ ഇത് 70 ശതമാനം മാത്രമായിരിക്കേ എ ഗ്രേഡും എ പ്ലസ് ഗ്രേഡും കിട്ടണമെങ്കില്‍ പാഠപുസ്തകം മുഴുവന്‍ പഠിക്കേണ്ട സാഹചര്യമാണ്. ഇത് മാറ്റണമെന്ന ആവശ്യം ഉയരുമ്പോഴാണ് ചോദ്യഘടനയെ വിദ്യാഭ്യസവകുപ്പ് ന്യായീകരിക്കുന്നത്. കഴിഞ്ഞ തവണ തന്നെ വാരിക്കോരി മാര്‍ക്കിട്ടു എന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇത്തവണ അത് ഉണ്ടാകില്ല എന്ന് സാരം.

Related Articles

Check Also
Close
Back to top button