IndiaKeralaLatest

പിതാവിനെ സഹായിക്കാന്‍ കാളയ്ക്ക് പകരം നിലമുഴുത പെണ്‍കുട്ടികള്‍: വിദ്യാഭ്യാസചെലവ് ഏറ്റെടുക്കുമെന്ന് ചന്ദ്രബാബു നായിഡു

“Manju”

സിന്ധുമോള്‍ ആര്‍

അമരാവതി: നിലമുഴാന്‍ കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പെണ്‍മക്കളുടെ സഹായത്തോടെ നിലമുഴുത കര്‍ഷകനും കുടുംബത്തിനും സഹായ പ്രവാഹം. ചിറ്റോര്‍ ജില്ലയിലെ നാ​ഗേശ്വര റാവുവും കുടുംബവും നിലമുഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടന്‍ സോനു സൂദ് ഇവര്‍ക്ക് ട്രാക്റ്റര്‍ വാങ്ങി നല്‍കി. ഇതിന് പിന്നാലെയാണ് ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈ കുടുംബത്തിന് പിന്തുണ നല്‍കി എത്തിയത്. പിതാവിനെ സഹായിക്കാന്‍ ഒപ്പം നിന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നാണ് ചന്ദ്രബാബു നായിഡു അറിയിച്ചത്.

കാളയെ വാങ്ങാനോ ട്രാക്റ്റര്‍ വാടകയ്ക്കെടുക്കാനോ പണമില്ലാതെ വന്ന സാഹചര്യത്തിലാണ് നുകം തോളിലേറ്റാന്‍ റാവുവിന്റെ മക്കളായ വെണ്ണേലയും ചന്ദനയും തയ്യാറായത്. 20 വര്‍ഷത്തിലധികമായി മദനപ്പള്ള മണ്ഡലില്‍ ചായക്കട നടത്തി വരികയായിരുന്നു നാ​ഗേശ്വര റാവു. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാന മാര്‍​ഗം നിലച്ചപ്പോള്‍ ​ഗ്രാമത്തിലെത്തി കൃഷി ചെയ്യാന്‍ തീരുമാനിച്ചു. നിരവധി പേരാണ് ഇവര്‍ക്ക് സഹായം വാ​ഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിരിക്കുന്നത്.

Related Articles

Back to top button