IndiaLatest

കോവിഡ് വാക്സിൻ; 900 കോടി അനുവദിച്ച്‌ കേന്ദ്രം

“Manju”

സിന്ധുമോൾ. ആർ

ദില്ലി: കൊവിഡ് വാക്സിന്‍ വികസനത്തിന് മിഷന്‍ കൊവിഡ് സുരക്ഷ പാക്കേജില്‍ നിന്ന് കേന്ദ്രം 900 കോടി രൂപ അനുവദിച്ചു. രാജ്യത്ത് ആദ്യം എത്തുന്ന കോവിഷീല്‍ഡ്‌ എന്ന വാക്‌സിന്റെ വികസനത്തിനാണ് കേന്ദ്രം ഈ തുക അനുവദിച്ചിരിക്കുന്നത്.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിശോധനയും പൂര്‍ത്തിയായി, വാക്‌സിന്‍ പുറത്തിറക്കാന്‍ അനുമതി കാത്തിരിക്കുകയാണ് പൂനെ സിറം ഇന്‍സ്റ്റിട്യൂട്ട്. വാക്‌സിന്റെ ഫലപ്രാപ്തി ഉറപ്പാക്കിയതിന് ശേഷം 65 വയസിന് മുകളിലും 18വയസിന് താഴെയും ഉള്ളവര്‍ക്ക് വാക്സീന്‍ നല്‍കി തുടങ്ങും. തുടക്കത്തില്‍, 18 നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ബയോടെക്നോളജി വകുപ്പിനാണ് കേന്ദ്രം തുക കൈമാറുക. ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button