IndiaLatest

അർജുൻ രാംപാലിനെ ചോദ്യം ചെയ്തു

“Manju”

മുംബൈ • സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടൻ അർജുൻ രാംപാലിനെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്തു. നടന്റെ സുഹൃത്തും ഓസ്ട്രേലിയൻ പൗരനുമായ പോൾ ഗിയാഡിനെ അറസ്റ്റ് ചെയ്തു. അർജുൻ രാംപാലിന്റെ ജീവിതപങ്കാളിയും ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായ നടി ഗബ്രിയേലയെ ബുധൻ, വ്യാഴം ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.

ഇവരുടെ സഹോദരനെ മുംബൈയിലും പുണെയിലുമായി 2 ലഹരിക്കേസിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണിത്.രാംപാലിന്റെ ഫ്ലാറ്റിൽ നിന്നു നേരത്തെ ചെറിയ അളവിൽ ലഹരിവസ്തുക്കൾ എൻസിബി കണ്ടെടുത്തിരുന്നു. നടനുമായി അടുത്ത ബന്ധമുള്ള ഏതാനുംപേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും.

Related Articles

Back to top button