IndiaKeralaLatest

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ വൈകുന്നു

“Manju”

കൊച്ചി : ഡല്‍ഹിയിലെ കനത്തമൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍നിന്ന്
ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ ആറ് മണിക്ക്
പുറപ്പെടേണ്ട വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസവും വിമാന
സര്‍വീസ് വൈകിയിരുന്നു. തിങ്കളാഴ്ച രാവിലെ 10.50ന്പുറപ്പെടേണ്ട വിമാനവും
വൈകുമെന്നാണ് വിവരം.

ഞായറാഴ്ച കൊച്ചി -ദുബായ് വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകിയിരുന്നു.
രാവി ലെ 9.40-ന്പുറപ്പെടേണ്ടിയിരുന്ന വിമാനമാണ ്പുറപ്പെടാന്‍ വൈകിയത്.
രാവിലെ ആറുമണി മുതല്‍ എത്തിയ യാത്രക്കാര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി
വിമാനത്താവളത്തില്‍ ഇരുന്നു. ഡല്‍ഹിയില്‍ കനത്തമൂടല്‍ മഞ്ഞായതിനാല്‍
വിമാനം ഡല്‍ഹിയില്‍ നിന്നെത്താന്‍ വൈകുമെന്ന ്അറിയിപ്പ ്‌ലഭിച്ചതോടെ
യാത്രക്കാര്‍ കാത്തിരിക്കുകയായിരുന്നു. ദുബായിലെത്തിയശേഷം അവിടെ നിന്ന്
കാനഡയിലേക്കും മറ്റും പോകേണ്ട യാത്രക്കാരും കൂട്ടത്തിലുണ്ടായിരുന്നു. രാത്രി
ഏറെ വൈകിയാണ് രാവിലത്തെ വിമാനം ഡല്‍ഹിക്ക ്‌പോയത്.

Related Articles

Back to top button