IndiaKeralaLatest

മാലദ്വീപ് ചൈനയുമായി അടുക്കുന്നു; അപകടം മനസ്സിലാക്കി ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശശി തരൂര്‍

രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തും

“Manju”

ചെന്നൈ: മാലദ്വീപ് ചൈനയുമായി അടുക്കുന്നതിലെ അപകടം മനസ്സിലാക്കി ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയുടെ എല്ലാ അയല്‍ രാജ്യങ്ങളിലും ചൈന തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുകയാണ്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാവുമെന്നാണ് കരുതുന്നതെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയേപ്പോലെ മാലദ്വീപിനും മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി വരുമ്പോള്‍ അതിനെ ഗൗരവത്തോടെ കാണണം. ഇന്ത്യയുടെ വിദേശ നയത്തേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് സമൂഹമാധ്യമങ്ങളിലൂടെയല്ലെന്നും തരൂര്‍ പറഞ്ഞു. 2009ല്‍ രണ്ടാം യുപി എ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രി കൂടിയായിരുന്നു ശശി തരൂര്‍.

ഈ മാസമാദ്യം ചൈന സന്ദര്‍ശിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചിരുന്നു. കരാറുകളില്‍ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാന്‍ ധാരണയിലെത്തിയതായും
ചൈനിസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു . മാലദ്വീപില്‍ നിന്ന ്മാര്‍ച്ച് 15ന് മുന്‍പ ്ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. മാലദ്വീപ ്മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ ്എന്നിവരാണ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ പ്രതികരിച്ചത്. തുടര്‍ന്ന ്പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്‌പെന്‍സ്‌പെഡ് ചെയ്തു . ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.

Related Articles

Back to top button