LatestThiruvananthapuram

സിബിഐ-5ലൂടെ ഹാസ്യരാജാവ് തിരികെ എത്തുന്നു

“Manju”

തി​രു​വ​ന​ന്ത​പു​രം ; സി.​ബി.​ഐ​ ​സി​രീ​സി​ലെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ല്‍​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​സി.​ബി.​ഐ​ ​സി​രീ​സി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ഒ​രു​ ​സി.​ബി.​ഐ​ ​ഡ​യ​റി​ക്കു​റി​പ്പ് ​മു​ത​ലു​ള്ള​ ​എ​ല്ലാ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​ജ​ഗ​തി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​സി.​ബി.​ഐ​ ​ഓഫീ​സ​റാ​യ​ ​സേ​തു​രാ​മ​യ്യ​രു​ടെ​ ​അ​സി​സ്റ്റ​ന്റാ​യ​ ​വി​ക്രം​ ​ജ​ഗ​തി​യു​ടെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നു​മാ​ണ്.

2012​ ​ല്‍​ ​ന​ട​ന്ന​ ​ഒ​രു​ ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​ ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ര്‍​ന്ന് ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്നു​വി​ട്ടു​നി​ന്ന​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​ര്‍​ ​ക​ഴി​ഞ്ഞ​വ​ര്‍​ഷം​ ​ഒ​രു​ ​പ​ര​സ്യ​ചി​ത്ര​ത്തി​ലും​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​സി​നി​മ​ ​റി​ലീ​സാ​യി​ട്ടി​ല്ല.
സി.​ബി.​ഐ​യു​ടെ​ ​പു​തി​യ​ ​ഭാ​ഗ​ത്തി​ലും​ ​ജ​ഗ​തി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന​ത് ​മ​മ്മൂ​ട്ടി​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​ജ​ഗ​തി​യു​ടെ​ ​കു​ടും​ബ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​തും​ ​ജ​ഗ​തി​യെ​ ​സി.​ബി.​ഐ​ 5​ല്‍​ ​അ​ഭി​ന​യി​പ്പി​ക്കാ​നു​ള്ള​ ​അ​നു​വാ​ദം​ ​വാ​ങ്ങി​യ​തും.

ജ​ഗ​തി​ ​ശ്രീ​കു​മാ​റി​ന്റെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​സി.​ബി.​ഐ​ 5​ല്‍​ ​അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​രം​ഗ​ങ്ങ​ള്‍​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പേ​യാ​ടു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​സ​തി​യി​ല്‍​ത്ത​ന്നെ​ ​ചി​ത്രീ​ക​രി​ക്കാ​നാ​ണ് ​തീ​രു​മാ​നം. സി.​ബി.​ഐ​ 5​ ​ല്‍​ ​മ​മ്മൂ​ട്ടി​ക്കും​ ​ജ​ഗ​തി​ക്കു​മൊ​പ്പം​ ​മു​കേ​ഷ്,​ ​ര​ണ്‍​ജി​ ​പ​ണി​ക്ക​ര്‍,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ര്‍,​ ​ആ​ശാ​ശ​ര​ത്,​ ​മാ​ള​വി​ക​ ​മേ​നോ​ന്‍​ ​തു​ട​ങ്ങി​യ​വ​രും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്.

Related Articles

Back to top button