IndiaLatest

ഇൻസാറ്റ്-3DS; വിക്ഷേപണം ഫെബ്രുവരിയിലെന്ന് സൂചന

“Manju”

ലിക്വിഡ് പ്രൊപ്പല്ലന്റ് ഉപയോഗിക്കുന്ന നൂതന റോക്കറ്റായ ഇൻസാറ്റ്-3DS ഉപഗ്രഹത്തിന്റെ വിക്ഷേപണം ഫെബ്രുവരിയില്‍ നടക്കുമെന്ന് ഇസ്രോയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉപഗ്രഹം വിക്ഷേപണ വാഹനവുമായി സംയോജിപ്പിക്കുന്ന പ്രക്രിയയിലാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളുടെ പരമ്ബരയില്‍പ്പെട്ടതാണ് ഇൻസാറ്റ്-3DS. ജിഎസ്‌എല്‍വിയുടെ ചിറകിലേറി കുതിക്കുന്ന ഉപഗ്രഹം കാലാവസ്ഥ നിരീക്ഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറും. ഇന്ത്യൻ കാലാവസ്ഥ സംഘടനയും (ഐഎംഡി) ഇസ്രോയും സംയുക്തമായി സഹകരിച്ചാണ് ദൗത്യം.

ഇൻസാറ്റ്-3D, ഇൻസാറ്റ്-3DR എന്നിവ ഇതിനോടകം തന്നെ ഭ്രമണപഥത്തിലുണ്ട്. എട്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ജിഎസ്‌എല്‍വിയില്‍ വിക്ഷേപണം നടത്തുക. അടുത്തിടെ ഇന്ത്യയുടെ ദൗത്യങ്ങള്‍ നിറവേറ്റാനായി പിഎസ്‌എല്‍വി വിക്ഷേപണ വാഹനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഈ വര്‍ഷം കുറഞ്ഞത് 12 വിക്ഷേപണങ്ങളെങ്കിലും നടത്തുമെന്ന് ഇസ്രോ ചെയര്‍മാൻ പറഞ്ഞിരുന്നു.

Related Articles

Back to top button