KeralaLatest

ആശ്രമകുംഭം നാളെ രാവിലെ 8.30 ന് നിറയ്ക്കും.

“Manju”

 

പോത്തന്‍കോട് : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലും ആശ്രമം ബ്രാ‍ഞ്ചുകളിലും നാളെ (19-09-2023) ചൊവ്വാഴ്ച രാവിലെ 8.30 ന് പൂര്‍ണ്ണ കുംഭമേളയോടനുബന്ധിച്ച് ആശ്രമ കുംഭം നിറയ്ക്കുമെന്ന് ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. നിയുക്തരായിട്ടുള്ള സന്ന്യാസിമാര്‍ യജ്ഞശാലയില്‍ ആശ്രമകുംഭം നിറയ്ക്കുന്നതോടെ കുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍ക്ക് ത്വരിതമാവുകയാണ്. സെപ്തംബര്‍ 21 ന് വ്യാഴാഴ്ചയാണ് പൂര്‍ണ്ണ കുംഭമേള നടക്കുക. ആശ്രമ സമുച്ചയം വലംവെച്ച് നടക്കുന്ന പൂര്‍ണ്ണ കംഭമേളയില്‍ സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗുരുഭക്തരും വ്രതാനുഷ്ഠാനങ്ങളോടെ കുംഭവും താലവുമേന്തി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കുംഭമെടുത്ത് സമര്‍പ്പിക്കും. പൂര്‍ണ്ണ കംഭമേളയോടെ ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ 97-ാംമത് ജന്മദിന സമര്‍പ്പണം ആഘോഷങ്ങള്‍ക്ക് സമാപനമാകും.

 

Related Articles

Back to top button