KeralaLatest

ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഏഴുവയസുകാരൻ മരണപ്പെട്ടു.

“Manju”

തേമ്പാംമൂട് (വെഞ്ഞാറമ്മൂട്) : ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് വയസുകാരൻ മരണപ്പെട്ടു. വെഞ്ഞാറമൂട് മൂന്നാനക്കുഴിയിൽ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഏഴുവയസുകാരൻ മരണപ്പെട്ടു. തേമ്പാംമൂട് തലയിൽ കുന്ന് വൈഷ്ണവത്തിൽ വൈഷ്ണവ്(7) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മൂന്നാനക്കുഴിയിൽ നിന്നും തേമ്പാംമൂട് തലയിൽ കുന്നിലെ വീട്ടിലേക്ക് അമ്മ ശാന്തി കൃഷ്ണയോടൊപ്പം ഓട്ടോ റിക്ഷയിൽ സഞ്ചരിക്കവെ നെടുങ്കാണി ഗാന്ധി സ്മാരകത്തിന് സമീപം വച്ച് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോറീക്ഷയിൽ ഉണ്ടായിരുന്ന വൈഷ്ണവിന് തലയിൽ ഗുരുതരമായ പരിക്ക് പറ്റുകയായിരുന്നു. ഉടൻ തന്നെ സമീപ വാസികൾ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളെജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.വേറ്റി നാട് എം ജി എം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വൈഷ്ണവ്. അച്ഛൻ ദീപു .

Related Articles

Back to top button