IndiaLatest

റോള്‍സ് റോയിസിന്റെ ആദ്യ ഇലക്‌ട്രിക് വാഹനം ഇന്ത്യൻ വിപണിയിലേയ്‌ക്ക്

“Manju”

ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായരായ റോള്‍സ് റോയ്‌സ് ജനുവരി 19 ന് ആദ്യത്തെ ഇലക്‌ട്രിക് കാറായ സ്‌പെക്‌ടറിന്റെ ഔദ്യോഗിക ലോഞ്ചിലൂടെ ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിഭാഗത്തിലേക്ക്. 2023 നവംബറില്‍ ചെന്നൈയിലെ ആദ്യത്തെ സ്‌പെക്ടര്‍ യൂണിറ്റ് ഡെലിവറി ചെയ്തതിന് ശേഷമാണ് ഈ ലോഞ്ച്. സ്‌പെക്‌ടറിന് 7 മുതല്‍ 9 കോടി രൂപവരെ എക്‌സ്‌ഷോറൂം പ്രാരംഭ വില പ്രതീക്ഷിക്കുന്നുണ്ട് .

റോള്‍സ് റോയിസിന്റെ ആര്‍കിടെക്ചര്‍ ഓള്‍ ലക്ഷ്വറി പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം ടൂ ഡോര്‍ നാല് സീറ്റര്‍ മോഡലായാണ് എത്തിയിരിക്കുന്നത്. റെഗുലര്‍ വാഹനത്തില്‍ നിന്ന് ഇലക്‌ട്രിക് ആയതോടെയുള്ള മാറ്റങ്ങള്‍ സ്‌പെക്ടറിന്റെ അകത്തും പുറത്തുമുണ്ട്.എക്കാലത്തെയും വീതിയേറിയ റോള്‍സ് റോയ്‌സ് ഗ്രില്‍ ഉള്‍പ്പെടെ സ്‌പെക്‌റ്ററിന്റെ ബാഹ്യ രൂപകല്‍പ്പന വളരെ ആകര്‍ഷകമാണ് ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള മറ്റൊരു സവിശേഷത. 102 കിലോവാട്ട് അവര്‍ ശേഷിയാണ് ഇതിലെ ബാറ്ററിക്കുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും.

Related Articles

Back to top button