HealthLatest

അരളി പൂവ് അത്ര സേഫ് അല്ല; വിഷാംശമുണ്ടെന്ന് വിദഗ്ധര്‍

“Manju”

അരളി പൂവിനോട് പ്രിയം കൂടുതലാണ് നമുക്ക് എല്ലാവര്‍ക്കും. നാട്ടിന്‍ പുറങ്ങളിലൊക്കെ സുലഭമായി കാണുന്ന പൂവ് അത്ര സേഫ അല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. അരിളി പൂവ് ഉപയോഗിക്കുന്നവര്‍ക്കായി വിദഗ്ധരുടെ മുന്നറിയിപ്പാണിത്. ഈ സസ്യത്തിലും പൂവിലും വിഷാംശമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ശരീരത്തില്‍ എത്തിയാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

അരളിയുടെ ഇലയിലും വേരിലും പൂവിലും കായയിലും വിഷാംശമുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടമാവും. ഈ ്അരളി പൂവ് ശരീരത്തിലെത്തുന്നത് ഹാനികരമാണ്. അരളിച്ചെടിയുടെ ഭാഗങ്ങള്‍ ചെറിയ അളവിലെങ്കിലും ശരീരത്തിലെത്തിയാലല്‍ നിര്‍ജ്ജലീകരണം, ഛര്‍ദി, വയറിളക്കം തുടങ്ങിയവ ഉണ്ടാവും. എന്നാല്‍ വലിയ അളവിലായാല്‍ ഗുരുതര അവസ്ഥയാകും. നീരിയം ഒലിയാന്‍ഡര്‍ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. ഇവയുടെ കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിന് കാരണമാകാറുള്ളത്. ഇവ മനുഷ്യശരീരത്തില്‍ എത്തിയാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

 

Related Articles

Back to top button