IndiaLatest

സിന്ധുവിനും ഷെട്ടിക്കും ഊഷ്മളമായ സ്വീകരണം

“Manju”

2022ല്‍ ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം നാട്ടിലേക്ക് മടങ്ങി. പിവി സിന്ധു, കിഡംബി ശ്രീകാന്ത്, ചിരാഗ് ഷെട്ടി എന്നിവര്‍ ബര്‍മിംഗ്ഹാമില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ അനുയായികളും കുടുംബാംഗങ്ങളും പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.

കോമണ്‍‌വെല്‍ത്ത് ഗെയിംസ് 2022 ക്യാമ്പെയ്‌നില്‍ ഇന്ത്യ 61 മെഡലുകളുമായി (22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും) നാലാം സ്ഥാനത്താണ്. സിഡബ്ള്യുജി 2022-ല്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡലും കരിയറിലെ ആദ്യത്തെ വനിതാ സിംഗിള്‍സ് സിഡബ്ള്യുജി സ്വര്‍ണ്ണ മെഡലും സിന്ധു നേടി. കാനഡയുടെ മിഷേലിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. അതേസമയം ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് രങ്കിറെഡ്ഡിചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണം നേടി. പുരുഷ സിംഗിള്‍സ് ഫൈനലില്‍ സിംഗപ്പൂരിന്റെ ജിയാ ഹെങ് തെഹിനെ 21-15, 21-18 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് വെങ്കലം നേടിയത്.

Related Articles

Back to top button