KeralaLatest

പീരുമേട്ടില്‍ ബസ് റോഡില്‍നിന്ന് തെന്നിമാറി

“Manju”

പീരുമേട്: നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം. കൊട്ടരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പീരുമേട് കരടിക്കുഴി 56-ാം മൈലില്‍ അയ്യപ്പാ കോളേജിന് സമീപം രാവിലെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.

കുമളിയില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിന്റെ പിന്‍ചക്രം സംരക്ഷണഭിത്തിയില്‍ തങ്ങി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. താഴെ സ്വകാര്യ കോളേജിലെ ഹോസ്റ്റല്‍ സ്ഥിതിചെയ്യുന്നുണ്ട് ഇതിന്റെ മതിലിലാണ് ബസ് തങ്ങി നിന്നത്. ബസ് താഴേക്ക് പതിച്ചിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വലുതായേനെ.

അപകടസമയത്ത് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരുണ്ടായിരുന്നു. ബസില്‍ ഏഴ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കാര്‍ക്കും പരിക്കുകള്‍ ഇല്ല.

Related Articles

Back to top button