IndiaLatest

അയോധ്യയിലേക്കു വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു; നിന്നുകത്തിയത് മൂന്ന് മണിക്കൂര്‍

“Manju”

ലക്‌നൗ: തമിഴ്‌നാട്ടില്‍ നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉന്നാവിലെ പൂര്‍വ കോട് വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ട്രക്ക് പൂര്‍ണമായും കത്തിനശിച്ചു.

ട്രക്കിനു തീപിടിച്ചതിനു പിന്നാലെ വെടിമരുന്ന് പൊട്ടിത്തെറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതാണ്ട് മൂന്നു മണിക്കൂറിനു ശേഷമാണ് ട്രക്കിലെ തീ അണയ്ക്കാനായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.

അയോധ്യ രാമക്ഷേത്രത്തില്‍ ഈമാസം 22ന് പ്രാണ പ്രതിഷ്ഠ നടക്കാനിരിക്കെ ചടങ്ങുകള്‍ക്കായി കൊണ്ടുപോയ വെടിമരുന്നാണ് കത്തിയതെന്നാണ് റിപ്പോര്‍ട്ട്്. അതേസമയം, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

Related Articles

Back to top button