KeralaLatest

ജയിലര്‍ ഇനി ആമസോണിലും

“Manju”

രജനികാന്ത് ചിത്രം ജയിലര്‍ തിയറ്ററില്‍ വൻ വിജയമായി മുന്നേറുകയാണ്. മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.
തിയറ്റര്‍ റിലീസിന് പുറമെ ഇപ്പോഴിതാ ആമസോണ്‍ പ്രൈമില്‍ റീലിസിനൊരുങ്ങുകയാണ് ജയിലര്‍. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിലായാണ് ചിത്രം എത്തുന്നത്. സെപ്റ്റംബര്‍ 7 മുതലാണ് ആമസോണ്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്.
രജനികാന്തിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് ജയിലര്‍. മികച്ച പ്രേക്ഷക പിന്തുണയാണ് ജയിലറിന് ലഭിക്കുന്നത്. ആഗോള തലത്തില്‍ കളക്ഷൻ 600 കോടി കവിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നെല്‍സണ്‍ ദിലീപ്കുമാറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ .

Related Articles

Back to top button