KeralaLatest

പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; സൈനികനും സഹോദരനും ക്രൂരമര്‍ദനം, 3 പേര്‍ കസ്റ്റഡിയില്‍

“Manju”

പാറശാല: കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്‌തെന്ന് ആരോപിച്ച് കാര്‍ യാത്രക്കാരനായ സൈനികനും സഹോദരനും ഉടമയുടെ ക്രൂര മര്‍ദനം. അക്രമത്തില്‍ പരുക്കേറ്റ് കോട്ടവിള സ്വദേശിയായ സൈനികന്‍ സ്മിജുമണി (28)നെ പാറശാല താലൂക്ക് ആശുപത്രിയിലും തലയ്ക്കു പരുക്കേറ്റ സഹോദരന്‍ സ്മിനു (30) മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ ആണ്. ഇന്നലെ രാത്രി 8.00ന് ദേശീയപാതയില്‍ മുസ്ലിം
പള്ളിക്കു മുന്നില്‍ ആണ് സംഭവം. തുണിക്കടയ്ക്കു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു പുറത്ത് പോയതിനെ കട ഉടമ ആയുബ്ഖാന്‍ ചോദ്യം ചെ യ്തത് ആണ് സംഭവങ്ങള്‍ക്ക് തുടക്കം.

യാത്രക്കാര്‍ പ്രതികരിച്ചതോടെ കയ്യാങ്കളിയായി. ഇതിനിടയില്‍ ആയുബ്ഖന്റെ മകന്‍ ആലിഫ് സുഹൃത്ത് സജിന്‍ലാല്‍, റജിന്‍ എന്നിവര്‍ കൂടി സ്ഥലത്തെത്തി യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു .പ്രതികളില്‍ ചിലരെ പാറശാല പൊലീസ് പിടികൂടി.

 

Related Articles

Back to top button