InternationalLatest

ഉംറ :ആരോഗ്യ മന്ത്രാലയം അംഗീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമെന്ന് സൗദി ഹജ് മന്ത്രി

“Manju”

റിയാദ്: നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടനത്തിനുള്ള അനുമതി സഊദി ആരോഗ്യ മന്ത്രാലയം അനുവദിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രി അറിയിച്ചു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് അനുവദിക്കേണ്ടതെന്ന കാര്യത്തില്‍ അന്തിമ അനുമതി ആരോഗ്യ മന്ത്രാലയ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും.
ഇക്കാര്യത്തില്‍ ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍തന്‍ അറിയിച്ചു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ ഉംറ തീര്‍ഥാടകരെ അനുവദിക്കുക.

അതേസമയം, ഒക്ടോബര്‍ നാലു മുതല്‍ ആഭ്യന്തര ഉംറ തീര്‍ഥാടനം ഭാഗികമായി തുടങ്ങുമെങ്കിലും തീര്‍ഥാടകര്‍ക്ക് കഅ്ബ തൊടാനോ ഹജറുല്‍ അസ് വദ് മുത്താനോ സാധിക്കില്ലെന്ന് ഇരുഹറം കാര്യവിഭാഗം പ്ലാനിംഗ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ ഹമീദ് അല്‍മാലികി അറിയിച്ചു. കഅ്ബക്ക് ചുറ്റും സ്ഥാപിച്ച ബാരിക്കേഡിന് പുറത്ത് മാത്രമാണ് ത്വവാഫ് ചെയ്യാന്‍ അനുമതിയുണ്ടാവുക. പ്രത്യേക മെഡിക്കല്‍ വിഭാഗം ഇവിടെയുണ്ടാകുമെന്നും രോഗലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റിനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസം നിറച്ച ബോട്ടിലുകള്‍ മസ്ജിദുല്‍ ഹറാമിനുള്ളില്‍ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യും. ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി പ്രത്യേക അനുമതി എടുക്കാത്തവര്‍ക്ക് മസ്ജിദുല്‍ ഹറാമിനുള്ളിലേക്ക് പ്രവേശനമുണ്ടാകില്ല.

Related Articles

Back to top button