KeralaLatest

ഇന്ധനവില വീണ്ടും ഉയര്‍ന്നു

“Manju”

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും ഉയര്‍ന്നിരിക്കുന്നു. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില ഉയര്‍ന്നിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയിരിക്കുന്നത്. ഇതോടെ 93 രൂപ 90 പൈസയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വില 89 രൂപ 28 പൈസയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 73 പൈസയും ഡീസലിന് 90 രൂപ 94 പൈസയുമാണ് വില.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും കൂടിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. കഴിഞ്ഞ മേയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

Related Articles

Back to top button