KeralaLatest

ടാര്‍ വീപ്പയില്‍ കുടുങ്ങി പൂച്ചക്കുഞ്ഞ് ; ജീവനുവേണ്ടി മല്ലടിച്ചതു 4 മണിക്കൂര്‍

“Manju”

കുളത്തൂപ്പുഴ: പാതയോരത്ത് അലക്ഷ്യമായി ഉപേക്ഷിച്ച ടാര്‍ വീപ്പയ്ക്കുള്ളില്‍ അകപ്പെട്ട പൂച്ചക്കുഞ്ഞ് ജീവനുമായി മല്ലടിച്ചതു 4 മണിക്കൂര്‍. ഗണപതിയമ്പലം കവലയില്‍ റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച ടാര്‍ വീപ്പയിലാണു പൂച്ചക്കുഞ്ഞ് അകപ്പെട്ടത്. സമീപവാസികള്‍ ശ്രമിച്ചിട്ടും ടാറില്‍ ഉറച്ചു പോയ പൂച്ചക്കുഞ്ഞിനെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

എട്ടരയോടെ വ്യാപാരിയായ അന്‍സര്‍ സഹായം തേടി കടയ്ക്കല്‍, പുനലൂര്‍ അഗ്‌നിരക്ഷാ വിഭാഗങ്ങളെ കാര്യം അറിയിച്ചു. പൂച്ചക്കുഞ്ഞിനെ രക്ഷിക്കാന്‍ സംവിധാനമില്ലെന്നും മണ്ണെണ്ണ ഉപയോഗിച്ചു രക്ഷപ്പെടുത്താമെന്നും അഗ്‌നിരക്ഷാ സേന
അറിയിച്ചു. പിന്നീടു ടാര്‍ വീപ്പ കട്ടിങ് മെഷീ ന്‍ ഉപയോഗിച്ച് അറുത്തു മാറ്റി പൂച്ചക്കുഞ്ഞിനെ
പുറത്തെടുത്ത് മണിക്കൂറുകളോളം മണ്ണെണ്ണ ഉപയോഗിച്ചു ടാര്‍ നീക്കം ചെയ്ത് അന്‍സറിന്റെ
നേതൃത്വത്തിലുള്ള യുവാക്കളുടെ സംഘം അതിനെ രക്ഷപ്പെടുത്തി.

Related Articles

Back to top button