KeralaLatest

കുസാറ്റ് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുന്‍ പ്രിന്‍സിപ്പല്‍

“Manju”

കൊച്ചി: കുസാറ്റില്‍ ഗാനമേളയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിച്ചു. പരിപാടിക്കായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും തന്നെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹര്‍ജി ഫെബ്രുവരി 2ന് വീണ്ടും പരിഗണിക്കും.

അതേസമയം, പരിപാടിയുടെ സംഘാടനത്തില്‍ അധ്യാപകര്‍ അശ്രദ്ധ കാട്ടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ക്യാംപസുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കുസാറ്റ ്ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കെഎസ് യു ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മാര്‍ഗരേഖയുടെ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് സര്‍ക്കാരിനോട ്‌കോടതി റിപ്പോര്‍ട്ട് തേടി. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തെക്കുറിച്ച് സര്‍വകലാശാലയും റിപ്പോര്‍ട്ട് നല്‍കണം.

Related Articles

Back to top button