IndiaKeralaLatest

ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ശനിയാഴ്‌ച മുതല്‍; ആദ്യം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക്

“Manju”

തിരുവനന്തപുരം: ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം മെയ് പതിനഞ്ചിന് ആരംഭിക്കും. 10 ഇനങ്ങള്‍ അടങ്ങിയ കിറ്റ് ആദ്യഘട്ടത്തില്‍ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാകും ലഭിക്കുക. ഏപ്രില്‍ മാസത്തിലെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനിടെയാണ് അന്ത്യോദയ അന്നയോജന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരമുള്ള റേഷന്‍ വിതരണവും ശനിയാഴ്ച മുതല്‍ ആരംഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് മാസത്തേക്കാകും റേഷന്‍ ലഭ്യമാകുക. 5 കിലോ അരി അല്ലെങ്കില്‍ ഗോതമ്ബ്, ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല എന്നിവയാകും കേന്ദ്ര സര്‍ക്കാരിന്‍്റെ കിറ്റില്‍ ഉണ്ടാകുക.
അതേസമയം, അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെസ് ആരംഭിക്കുന്ന ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിന്റെ പ്രകാശനം ഇന്ന് 11ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജണല്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അദ്ധ്യക്ഷത വഹിക്കും.

Related Articles

Back to top button