KeralaLatest

നിരത്തിലിറങ്ങുന്നതില്‍ മൂന്നിലൊന്ന് വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ല

“Manju”

സംസ്ഥാനത്ത് നിരത്തില്‍ ഇറങ്ങുന്നതില്‍ 38 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഭൂരിഭാഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളാണ്. ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ല. പകരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇന്‍ഷുറന്‍സ് പുതുക്കിയശേഷം വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍ശനല്‍കി.

നിലവില്‍ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്ക് 2000 രൂപ പിഴയീടാക്കുന്നുണ്ട്. ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നതാണ് വകുപ്പ് നേരിടുന്ന പ്രധാന പ്രശ്‌നം. ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായത്തോടെ 14 ജില്ലകളിലും പ്രത്യേക പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഇന്‍ഷുറന്‍സ് വിവരങ്ങള്‍ വാഹനങ്ങളുടെ കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് ശേഖരിക്കുന്നതിനാല്‍ പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ രേഖകള്‍ പരിശോധിക്കാതെത്തന്നെ തിരിച്ചറിയാനാകും. ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഓണ്‍ലൈന്‍ നിലവില്‍വന്നെങ്കിലും രേഖകള്‍ മാറ്റാതെ വാഹനങ്ങള്‍ വില്‍ക്കുന്നത് ഇപ്പോഴും വ്യാപകമാണ്.

Related Articles

Back to top button