IndiaLatest

യു.ജി.സി. നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

“Manju”

ന്യൂഡല്‍ഹി: ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം പ്രഖ്യാപിച്ചു. ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ugcnet.nta.ac.in വഴി ഫലമറിയാം.

ജനുവരി 10-ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രളയത്തിലകപ്പെട്ട ചെന്നൈയിലും ആന്ധ്രാപ്രദേശിലും വീണ്ടും പരീക്ഷ നടത്തിയതാണ് ഫലപ്രഖ്യാപനം നീളാൻ കാരണം.
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളില്‍ അസിസ്റ്റന്ററ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണ് യുജിസി നെറ്റ്.

Related Articles

Back to top button