EntertainmentIndiaLatest

അല്ലു അര്‍ജുന് ഇന്‍സ്റ്റാഗ്രാമില്‍ 8 ദശലക്ഷം ഫോളോവേഴ്‌സ്

“Manju”

ശ്രീജ.എസ്

തെലുങ്ക് സിനിമയിലെ ഏറ്റവും പ്രശസ്തനായ നടന്മാരില്‍ ഒരാളായ അല്ലു അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാമില്‍ 8 ദശലക്ഷം ഫോളോവേഴ്‌സിലെത്തി. ആരാധകര്‍ക്കും അനുയായികള്‍ക്കും തുടര്‍ന്നും പിന്തുണ നല്‍കിയതിന് നന്ദി അറിയിക്കുന്നതിനായി താരം ഇന്‍സ്റ്റയില്‍ എത്തി. അല്ലു അര്‍ജുന്‍ ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇതോടെ ഇന്‍സ്റ്റാഗ്രാമില്‍ 8 ദശലക്ഷം ഫോളോവേഴ്‌സിലെത്തിയ ചുരുക്കം ചില ഇന്ത്യന്‍ അഭിനേതാക്കളുടെ പട്ടികയില്‍ അല്ലു അര്‍ജുനനും. ഇത്രയും സപ്പോര്‍ട്ട് തന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു നടന്റെ ആരാധകര്‍ അഭിനന്ദന സന്ദേശങ്ങള്‍ അയയ്ക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ മാസം അല്ലു അര്‍ജുന്‍ തന്റെ 21-ാമത്തെ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തി. യുവസുധ ആര്‍ട്‌സും ജി‌എ 2 പിക്ചേഴ്സും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രം കൊരടാല ശിവയാണ് സംവിധാനം ചെയ്യുന്നത്.

Related Articles

Back to top button