KeralaLatest

കേരള നോളജ് ഇക്കണോമി മിഷന്റെ വെർച്വൽ സ്‌കിൽ ഫെയർ 20ന്

“Manju”

 

കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം) ജനുവരി 20നു രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ വെർച്വൽ സ്‌കിൽ ഫെയർ സംഘടിപ്പിക്കുന്നു. കേരളത്തിലെ യുവജനങ്ങളെ ശാക്തീകരിക്കാനും ഭാവി ജോലിക്ക് ആവശ്യമായ തൊഴിൽവൈദഗ്ധ്യം പരിചയപ്പെടുത്തുവാനും ലക്ഷ്യമിട്ടുള്ള ഈ ഓൺലൈൻ പ്രോഗ്രാമിൽ കെകെഇഎം വഴി നൽകുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകൾ, സ്‌കോളർഷിപ്പ് സ്‌കീമുകൾ, അനുബന്ധ പ്ലെയ്സ്മെന്റ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ജോലിയുടെ സ്വഭാവത്തെക്കുറിച്ചും നൈപുണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കേരളത്തിലെ യുവജനങ്ങളിൽ അവബോധം വളർത്താനും ഈ പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നു.

കോളജ് വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ, നിലവിൽ ജോലി ചെയ്യുന്നവർ, പ്രൊഫഷണലുകൾ കൂടാതെ താൽപ്പര്യമുള്ള ഏതൊരു വ്യക്തിക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം. അതിനായി https://zoom.us/meeting/register/tJwpd-yvrTsqGtc8RqOiRX6FSaBo0S6rLtxg എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

Related Articles

Back to top button