InternationalLatest

ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞു വരികയാണെന്ന് ലോകാരോഗ്യ സംഘടന

“Manju”

ജെനീവ ;ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞു വരികയാണെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ വാക്സിനുകള്‍ വാക്സിനുകള്‍ കൊവിഡിനെ പ്രതിരോധിക്കാനും മരണ നിരക്കും കുറയ്ക്കാന്‍ ഏറെ സഹായകരമാണെങ്കിലും പുതിയ ജനിതക വ്യതിയാനം വന്ന വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാകാത്ത സ്ഥിതി വിശേഷം സംജാതമാകാമെന്ന് ലോകാരോഗ്യ സംഘടന അധികൃതര്‍ വ്യക്തമാക്കുന്നു.

അതേസമയം ഡെല്‍റ്റയുടെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് ലോകരാജ്യങ്ങളില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ രോഗ വ്യാപനത്തിന് തടയിടുന്നതില്‍ നാം വിജയിച്ചില്ലെങ്കില്‍ ഇതിലും അപകടകാരിയായ വാക്സിനുകള്‍ ഫലപ്രദമാകാത്ത പുതിയ വകഭേദങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇത് വളരെ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.

Related Articles

Back to top button