AlappuzhaKeralaLatest

വാഹന അപകടത്തിൽ മരിച്ച യുവാവിന്റെ അവകാശികൾക്ക് 35ലക്ഷം നഷ്ടപരിഹാരം

“Manju”

മാവേലിക്കര- വാഹന അപകടത്തിൽ മരിച്ച യുവാവിന്റെ അവകാശികൾക്ക് 35ലക്ഷം നഷ്ടപരിഹാരം നൽകാൻ മാവേലിക്കര എം.എ.സി.റ്റി കോടതി ഉത്തരവിട്ടു. പത്തിയൂർ കീരിക്കാട് കൊച്ചയ്യത്ത് വീട്ടിൽ രജിത്ത് (32) ആണ് 2016 മാർച്ച് 12ന് മുണ്ടക്കയത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്. കായംകുളത്തെ സ്വകാര്യ സ്റ്റീൻ ഏജൻസിയുടെ ഡ്രൈവർ ആയിരുന്ന രജിത്ത് ഓടിച്ചിരുന്ന പിക് അപ് വാനും ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വാഹനം മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് കേസ് എടുത്തിരുന്നത്. എന്നാൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വഷണം ഏറ്റെടുക്കുകയും ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തുകയുമായിരുന്നു. രജിത്തിന്റെ ഭാര്യ സൗമ്യ (27), മക്കളായ കാശിനാഥ് (4), ശബരിനാഥ് (2 മാസം), മാതാപിതാക്കളായ രാമചന്ദ്രൻ, സുമംഗല എന്നിവരാണ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരമായി 26ലക്ഷം രൂപ വിധിച്ച കോടതി ഇതിന്റെ 8 ശതമാനം പലിശയും കോടതി ചിലവും അടക്കം 35 രൂപ ഹർജ്ജിക്കാർക്ക് നൽകണമെന്നാണ് ഉത്തരവായിരിക്കുന്നത്. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ആർ.പത്മകുമാർ, ഉമേഷ് കുമാർ, അനിൽ.ജി.പിള്ള എന്നിവർ ഹാജരായി.

Related Articles

Back to top button