KeralaLatest

തീക്കളിയുമായി വീണ്ടും ചൈന: ഇത്തവണ 100 ശതമാനം മരണനിരക്കുള്ള പുതിയ കൊവിഡ് വൈറസ്

“Manju”

ബീജിംഗ്: നൂറുശതമാനം മരണനിരക്കുള്ള പുതിയ കൊവിഡ് വൈറസിനെ ചൈന എലികളില്‍ പരീക്ഷിച്ചെന്ന് റിപ്പോർട്ട്. ജതിതക വ്യത്യാസം വരുത്തിയ വൈറസിനെയാണ് പരീക്ഷിച്ചത്.

പരീക്ഷണത്തിന് വിധേയരായ എലികള്‍ എട്ടുദിവസത്തിനകം മരണത്തിന് കീഴടങ്ങി. എലികളുടെ തലച്ചോറിനെയാണ് വൈറസ് ബാധിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.2017ല്‍ മലേഷ്യൻ ഈനാംപേച്ചികളില്‍ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട GX/2017-വൈറസിന്റെ പരിവർത്തനം ചെയ്ത പതിപ്പായിരുന്നു (GX_P2V) പരീക്ഷണത്തിന് ഉപയോഗിച്ചത്.

വൈറസ് ബാധയേറ്റ് ചത്ത എലികളെ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്. തലച്ചോറിന് പുറമേ അവയുടെ ശ്വാസകോശം, എല്ലുകള്‍, കണ്ണുകള്‍, ശ്വാസ നാളം എന്നിവയെയെല്ലാം അണുക്കള്‍ ബാധിച്ചിരുന്നു. തലച്ചോറിലെ അണുബാധയാണ് എലികളുടെ ജീവനെടുത്തത്. ചാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ എലികളുടെ ഭാരം ക്രമാതീതമായി കുറയുകയും അലസത ബാധിക്കുകയും ചെയ്തു. ചാകുന്നതിന്റെ തലേദിവസം കണ്ണുകള്‍ പൂർണമായി വെളുത്ത നിറത്തിലാവുകയായിരുന്നു. അണുക്കള്‍ ബാധിച്ചാല്‍ മനുഷ്യരിലും സമാന അവസ്ഥകള്‍ ഉണ്ടായേക്കാം എന്നാണ് ഗവേഷകർ പറയുന്നത്.

വുഹാനിലെ ലാബില്‍ വേണ്ടത്ര സുരക്ഷാ മുൻകരുതല്‍ ഇല്ലാതെ പരീക്ഷണം നടത്തുന്നതിനിടെ പുറത്തേക്ക് വ്യാപിച്ചതാണ് കൊവിഡ് വൈറസെന്നാണ് ലോകമെമ്ബാടും ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ ചൈന ഇത് ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം ഏഴ് ദശലക്ഷം ആളുകളെയാണ് കൊവിഡ് കൊന്നൊടുക്കിയത്.

Related Articles

Back to top button