KeralaLatest

ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചില സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാ​ഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മലയോര മേഖലയില്‍ ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി പത്തുവരെ ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാ​ഗ്രത വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതാണ്. കേരള തീരത്ത് 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേ​ഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാ​ഗ്രത പാലിക്കണം.

Related Articles

Back to top button