LatestThiruvananthapuram

ലൂസിഫര്‍ ഹിന്ദി വെബ് സീരീസാകുന്നു

“Manju”

തിരുവനന്തപുരം ;മലയാളത്തില്‍ വന്‍ ഹിറ്റായ, പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ – ഹിന്ദിയില്‍ വെബ് സീരീസായി വരുന്നു. എട്ട് എപ്പിസോഡുള്ള മിനി സീരീസായിട്ടാണ് ലൂസിഫര്‍ ഹിന്ദിയില്‍ എത്തുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ലൂസിഫര്‍ ഹിന്ദി സീരീസിനെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ഇതിലെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന മോഹന്‍ലാല്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Articles

Back to top button