KeralaLatest

വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

“Manju”

 

തിരുവനന്തപുരം :വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജനുവരിയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിനു രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്‌സിൽ ചേരാം.
താത്പര്യമുള്ളവർക്ക് rti.img.kerala.gov.in ൽ ജനുവരി രണ്ടു മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ജനുവരി 16ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

Related Articles

Back to top button