IndiaLatest

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ അവധി പ്രഖ്യാപിച്ച്‌ റിലയൻസ് ഇൻഡസ്ട്രീസ്

“Manju”

മുംബൈ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച്‌ ജനുവരി 22 ന് രാജ്യത്തെ എല്ലാ റിലയൻസ് ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ച്‌ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് . രാജ്യമെമ്പാടും ആഘോഷിക്കുന്ന ചരിത്ര സംഭവത്തില്‍ സജീവമായി പങ്കെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസിലെ ജീവനക്കാർക്ക് അവസരം നല്‍കാനാണ് ഈ നീക്കം. ജനുവരി 22-ന് കേന്ദ്രസർക്കാർ എല്ലാ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അർദ്ധദിവസ അവധി നല്‍കിയിരുന്നു . അതിന്റെ ചുവട് പിടിച്ചാണ് റിലയൻസ് ഗ്രൂപ്പും അവധി നല്‍കിയിരിക്കുന്നത് .

നേരത്തെ മഹാരാഷ്‌ട്ര സർക്കാർ ജനുവരി 22 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) നിയന്ത്രിക്കുന്ന മണി മാർക്കറ്റുകള്‍ പോലും 22 ന് പ്രവർത്തിക്കില്ല .

Related Articles

Back to top button