LatestThiruvananthapuram

കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ ട്രെയിൻ 30 ന്

“Manju”

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ ട്രെയിൻ 30-ന്. ‘ആസ്ത സ്പെഷ്യല്‍’ പാലക്കാട് നിന്ന് രാത്രി 7.10-ന് ട്രെയിൻ പുറപ്പെടും. ഫെബ്രുവരി രണ്ട്, ഒൻപത്, 14,19,24 ,29 തീയതികളില്‍ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

ഫെബ്രുവരി 3,8,13,18, 23,28, മാർച്ച്‌ 4 എന്നീ തീയതികളില്‍ അയോദ്ധ്യയില്‍ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും. യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയില്‍വേ -സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും. ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്. ഓരോ ദിവസവും 10,000 യാത്രക്കാർ ട്രെയിൻ മാർഗം അയോദ്ധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

തിരുവനന്തപുരം സെൻട്രലില്‍ നിന്ന് ഫെബ്രുവരി 22-ന് അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിനുണ്ടാകും. വർക്കല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Related Articles

Check Also
Close
Back to top button