IndiaLatest

ഡല്‍ഹിയില്‍ രാജധാനി എക്സ്പ്രസ് ഇടിച്ച്‌ എട്ടു പശുക്കള്‍ക്ക് ദാരുണാന്ത്യം; ആറ് പശുക്കള്‍ക്ക് പരിക്ക്

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഡല്‍ഹി-ഹൗറ റൂട്ടില്‍ ഓടുന്ന രാജധാനി എക്സ്പ്രസ് ഇടിച്ച്‌ എട്ട് പശുക്കള്‍ ചത്തു. ആറോളം പശുക്കള്‍ക്ക് ഗുരുതരമായി പരിക്കു പറ്റി. ഞായാറാഴ്ച്ച യശ്വന്ത്നഗര്‍-ബല്‍റായ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയ്ക്കുള്ള ഗ്രാമത്തിലാണ് പുലര്‍ച്ചെ ദാരുണമായ സംഭവം നടന്നത്. ഗേറ്റ്മാനും നാട്ടുകാരുമാണ് സംഭവം ആദ്യം കണ്ടത്. പരിക്കേറ്റ പശുക്കളെ ഉടനെ തന്നെ അടുത്തുള്ള മൃഗാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചു. ഉടന്‍ തന്നെ ജില്ലാ അധികാരികളെ വിവരം അറിയിച്ചു.കനത്ത മൂടല്‍ മഞ്ഞുകാരണം പശുക്കള്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നത് കാണാന്‍ ലോക്കോപൈലറ്റിന് സാധിച്ചില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ട്രാക്കിന് സമീപം മേയുകയായിരുന്ന കന്നുകാലികളാണ് അപകടത്തില്‍പെട്ടെതെന്ന് ഗ്രാമവാസികള്‍ പറയുന്നു. പതിനാല് പശുക്കളാണ് അപകടത്തില്‍പെട്ടത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ സമാനമായ സംഭവം നടന്നിരുന്നു. തിരുവനന്തപുരം വേളി റെയില്‍വേ സ്റ്റേഷന് സമീപം ജനശതാബ്ദി ട്രെയിന്‍ ഇടിച്ച്‌ ഏഴ് എരുമകളാണ് ചത്തത്.

Related Articles

Back to top button