LatestThiruvananthapuram

ആരോഗ്യ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ആരോഗ്യ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ഡിആര്‍എസ് കിഡ്സ് പ്രീ-സ്‌കൂള്‍ കാരൂര്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ്  ഹെല്‍ത്ത് സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്.

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഡി കെ സൗന്ദരരാജന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ക്ലിനിക്കല്‍ കോര്‍ഡിനേറ്റര്‍ ഡോ. പ്രകാശ് എസ് എല്‍, ഡോ. വി എ മേഖല, ഡോ. പി നിര്‍മല ദേവി, ഡോ. പി രാമലക്ഷ്മി എന്നിവര്‍ കുട്ടികളെ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി

ഡിആര്‍എസ് കിഡ്‌സ് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആനന്ദ് ബി, പബ്ലിക് റിലേഷന്‍സ് സീനിയര്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ സി എന്നിവര്‍് ക്യാമ്പില്‍ പങ്കെടുത്തു. രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 1.00 വരെ നടന്ന ക്യാമ്പില്‍ 100 ഓളം കുട്ടികള്‍ പങ്കെടുത്തു.

Related Articles

Back to top button