KeralaLatest

ചാണ്ടി ഉമ്മൻ ആശ്രമം സന്ദർശിച്ചു

“Manju”

പോത്തൻകോട് : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ ആഗസ്റ്റ് 27 വൈകുന്നേരം 4 മണിക്ക് ആശ്രമം സന്ദർശിച്ചു. സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രാർത്ഥനാലയം, താമരപർണശാല, സഹകരണമന്ദിരം എന്നിവിടങ്ങളിൽ സന്ദർശിച്ചശേഷം തിരികെ മടങ്ങി.

Related Articles

Back to top button