KeralaLatest

അതിഥിയായെത്തിയ കാട്ടുരാച്ചുക്ക് കൗതുകക്കാഴ്ചയാകുന്നു

“Manju”

പൊന്നാനി: വീട്ടുവളപ്പിലെ മരക്കൊമ്പില്‍ അതിഥിയായെത്തിയ കാട്ടുരാച്ചുക്ക് കൗതുകക്കാഴ്ചയാകുന്നു. കെ.എസ്.ആര്‍.ടി.സി പൊന്നാനി ഡിപ്പോയിലെ ജീവനക്കാരന്‍ ബി.എ ഷാനവാസിന്റേയും പള്ളപ്രം എ.എം.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക സജ്നയുടേയും പുതിയിരുത്തി സ്വാമിപ്പടിക്ക് സമീപമുള്ള വീട്ടുവളപ്പിലെ മരത്തിലാണ് അപൂര്‍വ്വ കാഴ്ച.
ഒരു മാസത്തിലേറെയായി പക്ഷി ഇവിടെ താമസമാക്കിയിട്ട്. വനമേഖലയില്‍ മാത്രം കാണപ്പെടുന്ന പക്ഷിയാണിത്. കാട്ടുരാച്ചുക്ക് ( Jungle Nightjar) എന്ന ഈ പക്ഷിയെ കേരളത്തില്‍ തുറന്ന വനമേഖലകളിലും ആര്‍ദ്ര വനമേഖലയിലുമാണ് ഇവ വസിക്കുന്നത്.
കാട്ടുരാച്ചുക്കിനെ തീരദേശ മേഖലയില്‍ കണ്ടത് കൗതുകം സമ്മാനിച്ചിട്ടുണ്ട്. ഈ പക്ഷിക്ക് ഏകദേശം 30 സെന്റീമീറ്ററാണ് വലിപ്പം. ചാരം കലര്‍ന്ന തവിട്ടു നിറമാണ്. അതില്‍ നിറയെ കറുത്ത വരകളും കാണാം. ആദ്യം കണ്ടത് ഇവിടെ വന്ന പണിക്കാരാണ്. ഇവര്‍ ആട്ടിയെങ്കിലും അനങ്ങാതെ ഒറ്റ ഇരിപ്പായിരുന്നു. കഴിഞ്ഞ ദിവസം പരുന്തും കാക്കകളും വന്നപ്പോള്‍ പറന്നു പോയി. ഇന്നലെ രാവിലെ വീണ്ടും തിരിച്ചെത്തി. മരക്കൊമ്ബില്‍ ഒരേ ഇരിപ്പിരിക്കുന്ന അപൂര്‍വ്വ പക്ഷി കൗതുകക്കാഴ്ചയായി മാറിയിരിക്കുകയാണ്.

Related Articles

Back to top button