KeralaKottayamLatest

പാലാ ഹൈവേയിൽ 95.5 ലക്ഷത്തിന്റെ നവീകരണം

“Manju”

ശ്രീജ.എസ്

പാലാ: ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഭരണങ്ങാനത്ത് സ്‌റ്റേറ്റ് ഹൈവേയില്‍ റോഡ് സേഫ്റ്റി അതോറിറ്റി 95.50 ലക്ഷം അനുവദിച്ചതായി മാണി.സി.കാപ്പന്‍ എം.എല്‍.എ അറിയിച്ചു. മേരിഗിരി ജംഗ്ഷന്‍ മുതല്‍ അല്‍ഫോണ്‍സാ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആധുനിക രീതിയില്‍ ഫുട്പാത്ത് നിര്‍മ്മാണവും നവീകരണവും റോഡ് മാര്‍ക്കിംഗ്, വാണിംഗ് ബ്ലിംക്കേഴ്സ് നിര്‍മ്മാണം, ബസ് ബേയും വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുന്നത്.

Related Articles

Back to top button